അമേരിക്കയിലെ ആറു സംസ്ഥാനങ്ങളില്‍ ഇനി സ്ത്രീകള്‍ക്ക് പൊതു നിരത്തില്‍ മാറു മറയ്ക്കാതെ സഞ്ചരിക്കാം. ഉട്ടാ, കൊളറാഡോ, വ്യോമിംഗ്, ന്യൂ മെക്‌സിക്കോ, കന്‍സാസ്, ഒക്കലഹോമ എന്നീ സ്ഥലങ്ങളില്‍ ടോപ്‌ലെസായി സഞ്ചരിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയ സുപ്രധാന വിധി പുറപ്പെടുവിച്ചത് അമേരിക്കയിലെ ടെന്‍ത് സര്‍ക്യൂട്ട് കോര്‍പ്പ് ഓഫ് അപ്പീല്‍സ് കോടതിയാണ്.

കോളറാഡോയിലെ ഫോര്‍ട്ട് കോളിന്‍സില്‍ സ്ത്രീകള്‍ ഷര്‍ട്ട് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് പുറപ്പെടുവിച്ച ഓര്‍ഡിന്‍സിനെതിരെ ഉയര്‍ന്നുവന്ന ഫ്രീ ദി നിപ്പിള്‍ മുന്നേറ്റമാണ് വിജയം കണ്ടിരിക്കുന്നത്. മാറിടം പ്രദര്‍ശിപ്പിക്കുക എന്നതല്ല, മറിച്ച് ശരീരം എങ്ങനെ പ്രദര്‍ശിപ്പിക്കണമെന്നതില്‍ സ്ത്രീകളുടെ അവകാശത്തെയാണ് മുന്നേറ്റം പ്രതിനിധാനം ചെയ്യുന്നത്.

ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കപ്പെട്ട ഫെബ്രുവരിയില്‍ തന്നെ അതിനു തിരിച്ചടി ഉണ്ടായിരുന്നു. കോടതി വിധിക്കെതിരെ ഫോര്‍ട്ട് കോളിന്‍സ് അധികൃതര്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാം. അതേസമയം, ഫോര്‍ട്ട് കോളിന്‍സ് പുറത്തിറക്കിയതിനു സമാനമായ വിധി ന്യൂ ഹാംപ്‌ഷെയറിലെ കോടതി പിന്തുണയ്ക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here