ഇയാൻ മസ്ക് തലപ്പത്ത് എത്തി, സി.ഇ. ഒ പരാഗ് അഗർവാൾ അടക്കം 4 പേർ പുറത്ത്

സാന്‍ ഫ്രാന്‍സിസ്‌കോ | കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ ട്വിറ്ററിന്റെ തലപ്പത്ത് വൻ അഴിച്ചു പണിക്ക് തുടക്കം കുറിച്ച്‌ ഇയാൻ മസ്ക്. സി.ഇ. ഒ പരാഗ് അഗ്രവാൾ ഉൾപ്പെടെ നാലു ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നഡ് സെഗാള്‍, ലീഗല്‍ ഹെഡ് വിജയ് ഗഡ്ഡെ എന്നിവരും 2012 മുതല്‍ ട്വിറ്ററിന്റെ ജനറല്‍ കൗണ്‍സിലായ സീന്‍ എഡ്ഗറ്റിനുമാണ് പുറത്താക്കപ്പെട്ട മറ്റു മൂന്നു പേർ.

ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ നിന്നും പലപ്പോഴായി മസ്‌ക് പിന്തിരിയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതു നിയമലംഘനമാണെന്നും കരാര്‍ മര്യാദകള്‍ മസ്‌ക് പാലിക്കണമെന്നും ചൂണ്ടിക്കാട്ടി ട്വിറ്റര്‍ കോടതിയെ സമീപിച്ചു. ഈ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത് പരാഗ് അഗ്രവാളിന്റെ നേതൃത്വത്തിലായിരുന്നു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ്, കരാര്‍ നടപ്പാക്കാനുള്ള കാലാവധി തീരുന്നതിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്.

മസ്‌കിന് കീഴില്‍ ജോലിചെയ്യാന്‍ താത്പര്യമില്ലാത്ത നിരവധി പേർ ഇതിനോടകം ജോലി ഉപേക്ഷിച്ചു. അതേസമയം തന്നെ പുറത്താക്കിയ മസ്‌കിന്റെ നടപടിയെ ചോദ്യംചെയ്ത് പരാഗ് കോടതിയിലെത്തി. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വംശജനായ പരാഗ് അഗ്രവാളിനെ സി.ഇ.ഒ സ്ഥാനത്ത് നിന്ന്‌ മാറ്റിയാല്‍ നഷ്ടപരിഹാരമായി ഏകദേശം 4.2 കോടി ഡോളര്‍ (3,457,145,328 രൂപ) നൽകേണ്ടി വരുമെന്ന് നിമയിക്കുമ്പോൾ വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. ചീഫ് ടെക്നോളജി ഓഫീസറായിരുന്ന പരാഗ് അഗ്രവാള്‍ കഴിഞ്ഞ നവംബറിലാണ് ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തേക്ക് എത്തിയത്.  2021 ല്‍ അദ്ദേഹത്തിന് ആകെ ലഭിച്ചത് 3.04 കോടി ഡോളറാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Four including CEO Parag Agrawal fired from Twitter as Elon Musk takes over

LEAVE A REPLY

Please enter your comment!
Please enter your name here