പതിനാറാം നാള്‍ നാലു കുട്ടികളെ പുറത്തെത്തിച്ചു, ഇന്നും തടരും

0

ബാങ്കോക്ക്: വടക്കന്‍ തായ്‌ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട 13 കുട്ടികളില്‍ നാലു പേരെ പുറത്തെത്തിച്ചു. ഇന്നലെ വൈകുന്നേരം താത്കാലികമായി അവസാനിപ്പിച്ച രക്ഷാ ദൗത്യം ഇന്ന് രാവിലെയോടെ വീണ്ടും പുനരാരംഭിച്ചു. ഇന്നു തന്നെ മുഴുവന്‍ പേരെയും പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

പതിനാറു ദിവസത്തെ കഠിനാധ്വാനത്തിനും കാത്തിരിപ്പിനുമൊടുവിലാണ് താം ലുവോങ് നാം ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ നാലു കുട്ടികളെ പുറത്തെത്തിച്ചു തുടങ്ങിയത്. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇക്കാര്യം തായ് പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. അന്താരാഷ്ട്രതലത്തില്‍ സ്‌കൂബാ ഡൈവിങ്ങില്‍ അതിവൈദഗ്ധ്യം നേടിയ 18 അംഗ മുങ്ങല്‍ വിദഗ്ധ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here