യൂ ട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പ്, യുവതി മരിച്ച നിലയില്‍

0

കാലിഫോര്‍ണിയ: കൈത്തോക്കുമായി എത്തിയ യുവതി അതെടുത്തു പ്രയോഗിച്ചു. അമേരിക്കയിലെ യൂട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവിടെ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. മറ്റുള്ളവരെ വെടിവച്ചശേഷം ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
36 കാരിയായ സ്ത്രീ സ്‌കാര്‍ഫും ഗ്ലാസും ധരിച്ചാണ് യൂട്യുബ് ആസ്ഥാനത്ത് എത്തിയത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 1700 ജീവനക്കാരാണ് യൂ ട്യൂബ് ആസ്ഥാനത്ത് ജോലി ചെയ്യുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here