ദുബായ് മറീന ടോര്‍ച്ച് ടവറില്‍ വന്‍ അഗ്നിബാധ, അപകടം രാത്രിയില്‍

0

ദുബായ്: 86 നിലകളുള്ള ദുബായിലെ മറീന ടോര്‍ച്ച് ടവറില്‍ വീണ്ടും തീപിടിത്തം. അര്‍ദ്ധരാത്രിയില്‍ ഉണ്ടായ വന്‍ അഗ്നിബാധയെ തുടര്‍ന്ന് താമസക്കാരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

1050 അടി ഉയരമുള്ള ലോകത്തെ തന്നെ അഞ്ചാമത്തെ വലിയ റെസിഡന്‍ഷ്യല്‍ ടവറാണിത്. പല പ്രമുഖ പ്രവാസി മലയാളികള്‍ക്കും ഇതില്‍ ഫഌറ്റുകളുണ്ട്. നാലു സിവില്‍ ഡിഫെന്‍സ് സ്‌റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. നടുക്കുഭാഗത്തായി 15 നിലകളിലെങ്കിലും തീ പടര്‍ന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സമീപത്തെ ഫഌറ്റുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനും അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2015 ലും ഇവിടെ അഗ്നിബാധ ഉണ്ടായിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here