ഫിഡല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യചെയ്തു

0

ക്യൂബന്‍ വിമോചനനേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ കാസ്‌ട്രോ ഡയസ് ബലാര്‍ട്ട് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ട് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെ (ഫെബ്രുവരി 1)യാണ് ജീവനൊടുക്കിയത്. ക്യൂബന്‍ ഔദ്യോഗിക മാധ്യമമായ ക്യൂബഡിബേറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. 69 വയസായിരുന്നു കാസ്‌ട്രോ ഡയസിന്.

അന്തരിച്ച ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ മൂത്ത മകനായ ഡയസ് ‘ലിറ്റില്‍ ഫിഡല്‍’ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. പഴയ സോവിയറ്റ് യൂണിയനില്‍നിന്നും ന്യൂക്ലിയര്‍ ഫിസിക്‌സില്‍ അവഗാഹം നേടിയ ഡയസ് രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ താത്പര്യം കാട്ടി. ക്യൂബയിലെ സയന്‍സ് അക്കാഡമിയുടെ വൈസ്പ്രസിഡന്റായും സ്‌റ്റേറ്റ് കൗണ്‍സിലില്‍ ശാസ്ത്ര ഉപദേശകനുമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here