ആളില്ലാതെ കടലില്‍ ഒഴുകി നടക്കുന്നു, മൂന്നു ഫുഡ്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ദി ഫെലിസിറ്റ് ഏസിലെ തീ അണയ്ക്കാനാകുന്നില്ല, അഗ്നിയില്‍ ചാരമാകുന്നത് 4000 ആഡംബര കാറുകള്‍

ലിസ്ബണ്‍: പോര്‍ഷെ, ഔഡി, ലംബോര്‍ഗിനി തുടങ്ങി നാലായിരത്തോളം ആഡംബര വാഹനങ്ങള്‍ നടുകടലില്‍ കത്തിയമരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും ചരക്കു കപ്പലിനെ തീയണയ്ക്കാന്‍ സാധിച്ചിട്ടില്ല. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കു വേഗത കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.

ജീവനക്കാരില്ലാതൈ കടലില്‍ ഒഴുകി നടക്കുന്ന കപ്പലിനെ സുരക്ഷിത സ്ഥലത്തേക്കു മാറ്റാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ബുധനാഴ്ച ഉച്ചയോടെ അറ്റ്‌ലാന്റിക സമുദ്രത്തില്‍ പോര്‍ച്ചഗിലിനോടു ചേര്‍ന്നുള്ള അസോര്‍സ് ദ്വീപിനു സമീപത്താണ് ദി ഫെലിസിറ്റ് ഏസ് എന്ന പനാമ ചരക്കു കപ്പലിനു തീപിടിച്ചത്. പോര്‍ച്ചുഗീസ് നാവികസേനയും വ്യോമസേനയും ചേര്‍ന്നു കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. തീയാകട്ടെ, കപ്പലിന്റെ ഇന്ധന ടാങ്കിനു സമീപത്തേക്കു എത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

മൂന്നു ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്കു സമാനമാണ 2005 ല്‍ നിര്‍മ്മിക്കപ്പെട്ട ഫെലിസിറ്റി ഏസെന്ന ഭീമന്‍ കപ്പല്‍. 656 അടി നീളവും 104 അടി വീതിയുമുള്ള കപ്പലിന് 17,738 ടണ്‍ ഭാരം വഹിക്കാന്‍ സാധിക്കും. കപ്പലിന്റെ കാര്‍ഗോ ഹോള്‍ഡില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ പ്രാഥമിക നിഗമനം. ചില കാറുകളില്‍ ഉപയോഗിച്ചിട്ടുള്ള ലിഥിയം അയേല്‍ ബാറ്ററികളും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കു തീരിച്ചടിയാകുന്നതായിട്ടാണ് വിവരം. അതിനാല്‍ തന്നെ സാധാരണ രീതിയിലുള്ള അഗ്നിശമന സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ പ്രായോഗികമല്ലെന്നു വിദഗ്ധര്‍ ചൂ്ണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ കപ്പല്‍ അധികം വൈകാതെ പൂര്‍ണ്ണമായും അഗ്നിക്കു കീഴടങ്ങും.

ടെക്‌സാസിലെ ഹൂസ്റ്റണിലേക്കു കാറുകള്‍ കൊണ്ടുപോകുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ഫെബ്രുവരി 10നു ജര്‍മ്മിയില എംഡനിലെ തുറമുഖത്തുനിന്നും പുറപ്പെട്ട കപ്പല്‍ ഫെബ്രുവരി 23നു റോഡ് ഐലന്‍ഡിലെ ഡേവിസ് വില്ലില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തങ്ങളുടെ 3965 കാറുകളുണ്ടെന്നും ഫോക്‌സ്‌വാഗണും 1100 വാഹനങ്ങളുണ്ടെന്ന് പോര്‍ഷെയും സ്ഥിരീകരിച്ചു. കാറുകളുണ്ടെന്നു സ്ഥിരീകരിച്ചുവെങ്കിലും ലംബോര്‍ഗിനി എണ്ണം വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here