കോഫി അന്നന്‍ അന്തരിച്ചു

0

ബേണ്‍: യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു. ഘാനയില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി അന്നന്‍ യു.എന്നിന്റെ ഏഴാം സെക്രട്ടറി ജനറലും നോബേല്‍ പുരസ്‌കാര ജേതാവുമാണ്.

ആഫ്രിക്കന്‍ രാജ്യമായ ഘാന സ്വദേശിയായ ഇദ്ദേഹം 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി സേവനം അനുഷ്ടിച്ചിരുന്നു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കക്കാരന്‍ കൂടിയാണ് അന്നന്‍. ഐക്യരാഷ്ട്ര സംഘടനാ കാര്യാലയത്തിലെ ജീവനക്കാരില്‍ നിന്ന് ഇത്തരമൊരു പദവിയിലെത്തുന്ന ആദ്യവ്യക്തിയും ഇദ്ദേഹമാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here