എന്‍.ബി.ടി.സി. ആസ്ഥാനത്ത് മിന്നല്‍ പരിശോധന; കണ്ടെത്തിയത് നിരവധി ചട്ടലംഘനങ്ങള്‍

0

nbtc-21നിയമങ്ങള്‍ കാറ്റില്‍പറത്തി കൊച്ചിയില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിച്ച പ്രവാസി വ്യവസായി കുവൈറ്റിലും ചട്ടങ്ങള്‍ ലംഘിച്ചു. പ്രവാസി വ്യവസായി കെ. ജി. എബ്രഹാമിന്റെ കുവൈറ്റിലെ കമ്പനി എന്‍.ബി.ടി.സിയുടെ മിനാ അബ്ദുള്ളയിലെ ആസ്ഥാനത്ത് മിന്നല്‍ പരിശോധന. എന്‍വയോണ്‍മെന്റല്‍ പബ്ലിക് അതോറിട്ടി (ഇ.പി.എ)യാണ് രണ്ടു ദിവസം നീണ്ടുനിന്ന പരിശോധനകള്‍ നടത്തിയതും ചട്ടലംഘനങ്ങള്‍ പിടികൂടിയതും.

ആഗോള താപനം കുറയ്ക്കുന്നതിനും അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന രാജ്യമാണ് കുവൈറ്റ്. സര്‍ക്കാര്‍ കമ്പനികളില്‍പോലും കര്‍ശന വ്യവസ്ഥകള്‍ നിഷ്‌കര്‍ഷിക്കുന്ന ഇ.പി.എ വിശദമായ പരിശോധനകളാണ് എന്‍.ബി.ടി.സിയില്‍ നടത്തിയതെന്നാണ് സൂചന. ഏകദേശം 300 പേരോളം ജോലി ചെയ്യുന്ന എന്‍.ബി.ടി.സി. ആസ്ഥാനത്ത്, ജീവനും ആരോഗ്യത്തിനും ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അനുമതിയില്ലാതെ അമോണിയ ഉപയോഗിക്കുന്ന ഐസ് ഫാക്ടറി രഹസ്യമായി പ്രവര്‍ത്തിപ്പിച്ചിരുന്നത് കണ്ടെത്തി.nbtc-22

പബ്ലിക് അതോറിട്ടി ഫോര്‍ ഇന്‍ഡസ്ട്രിയുടെയോ മിനിസ്ട്രി ഓഫ് ഇലക്ട്രിസ്റ്റി ആന്റ് വാട്ടറിന്റെയോ മുന്‍സിപ്പാലിറ്റിയുടേയോ കുവൈറ്റ് ഫയര്‍ അതോറിട്ടിയുടെയോ യാതൊരു അനുവാദവുമില്ലാതെയാണ് മൂന്നു വര്‍ഷമായി പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നത്. പ്ലാന്റില്‍ അമോണിയ ഏതെങ്കിലും കാരണവശാല്‍ ചോര്‍ന്നാല്‍ വന്‍ദുരന്തമുണ്ടാകുമായിരുന്നു. 90 ശതമാനവും മലയാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.

അറുന്നൂറു പേരോളം ജോലി ചെയ്യുന്ന പ്രധാന വര്‍ക്‌ഷോപ്പിന്റെ ഒരു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗാല്‍വനൈസിംഗ് വിഭാഗത്തില്‍ ഗുരുതരമായ വീഴ്ചകളാണ് കണ്ടെത്തിയിട്ടുള്ളത്. ഹൈട്രോക്ലോറിക് ആസിഡ് നിരന്തരമായി ഉപയോഗിക്കുന്ന പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നുവെന്നാണ് സൂചന. കെട്ടിയടച്ച ഫാക്ടറിക്കുള്ളില്‍, ഫയര്‍ ആന്റ് സേഫ്റ്റി നിഷ്‌കര്‍ഷിച്ചിരിക്കുന്ന ശുദ്ധവായു ക്രമീകരണ സംവിധാനം ഉണ്ടാക്കി, വിഷവാതകം പുറത്തേക്കു പോകാന്‍ ചിമ്മിനികള്‍ നിര്‍മ്മിച്ച്, കണ്ണിനും തലയ്ക്കും സംരക്ഷണം നല്‍കുന്ന കെമിക്കല്‍ ആന്റ് ആസിഡ് സംരക്ഷണമുള്ള സംരക്ഷണ സ്യൂട്ട് ജോലിക്കാര്‍ക്ക് നല്‍കി വേണം ഗാല്‍വനൈസിംഗ് പ്ലാന്റ് പ്രവര്‍ത്തിക്കാനെന്നൊക്കെയാണ് ചട്ടം. ഇല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് ത്വക്കിലും ശ്വാസകോശത്തിലും കാന്‍സര്‍ ഉണ്ടാക്കുന്ന ഗാല്‍വനൈസിംഗ് വര്‍ക്‌ഷോപ്പ് ലോകത്താകമാനം നിരോധിച്ചുകൊണ്ടിരിക്കുകയാണ്.

nbtc-23കഴിഞ്ഞ 10 വര്‍ഷത്തിനിടെ, ഈ പ്ലാന്റില്‍ പ്രവര്‍ത്തിച്ച്് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗവും ഇലക്ട്രിക് ആന്റ് ഇന്‍സ്ട്രമെന്റേഷന്‍ വിഭാഗവും പ്രവര്‍ത്തിക്കുന്ന ഭാഗങ്ങളും ഉള്‍പ്പെടെ നിരവധി ചട്ടലംഘനങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് ശിപാര്‍ശ ചെയ്തതായും സൂചനയുണ്ട്. അടുത്തിടെ ബിഹാര്‍ സ്വദേശി മരണപ്പെട്ടതും കൃത്യമായ ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് മറ്റു തൊഴിലാളികള്‍ നിയമങ്ങള്‍ ലംഘിച്ച് റോഡ് തടഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് കമ്പനി ആസ്ഥാനത്ത് മിന്നല്‍ പരിശോധന. പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here