ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണിന് മിന്നുന്ന വിജയം

0
3

പാരീസ്‌: ലോകരാഷ്ട്രീയത്തില്‍ അതിനിര്‍ണായകമായ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ വിഭാഗമായ നാഷണല്‍ ഫ്രന്റിന്റെ മരിന്‍ ലെ പെന്നിനെതിരേ മിതവാദി വിഭാഗമായ എന്‍ മാര്‍ഷെയുടെ ഇമ്മാനുവല്‍ മാക്രോണിന് മിന്നുന്ന വിജയം. 65.1 ശതമാനം വോട്ട് നേടിയാണ് മാക്രോണ്‍ എലിസീ കൊട്ടാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മരിന്‍ ലെ പെന്‍ 34.9 ശതമാനം വോട്ട് നേടി. ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകും മാക്രോൺ.

മക്രോണ്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും ഔദ്യോഗിക ഫല പ്രഖ്യാപനം വ്യാഴാഴ്ചയേ ഉണ്ടാകൂ. മേയ് 14-നാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അന്നുതന്നെയോ തൊട്ടടുത്ത ദിവസങ്ങളിലോ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here