ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് അന്തരിച്ചു

0

കയ്‌റോ: ഈജിപ്തിലെ മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് (91) അന്തരിച്ചു. രാജ്യത്തെ നാലാമത്തെ പ്രസിഡന്റായ ഹുസ്‌നി മുബാറക്, 1981 മുതല്‍ 2011 വരെ പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2011 ല്‍ സ്ഥാനഭ്രഷ്ടനാക്കിയ മുബാറക്കിനെ 2012ല്‍ വിചാരണ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ജയിലിലും ദക്ഷിണ കയ്‌റോയിലെ സൈനിക ആശുപത്രിയിലും കനത്ത കാവലിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here