ഓണ്‍ലൈന്‍ ടാക്‌സി രംഗത്തെ പ്രമുഖരായ ഊബറിന് ഈജിപ്റ്റില്‍ നിരോധനമേര്‍പ്പെടുത്തി. നിയമങ്ങള്‍ പാലിക്കാത്തതും ടാക്‌സ് വെട്ടിപ്പുമൊക്കെ ചൂണ്ടിക്കാട്ടി പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയെ സമീപിക്കുകയായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ ടാക്‌സിയായി ഓടിക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 34 ന്റെ ലംഘനം നടത്തുന്നതായും കോടതി വിലയിരുത്തി. ഊബറിന്റെയും ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കരീം എന്ന ഓണ്‍ലൈന്‍ ടാക്‌സിക്കമ്പനിയുടെയും ലൈസന്‍സ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു.

കുറഞ്ഞ നിരക്കില്‍ യാത്രയൊരുക്കുന്ന ഓണ്‍ലൈന്‍ ടാക്‌സിക്കമ്പനികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കടന്നുകയറിയത് നാലുകൊല്ലം മുമ്പാണ്. പരമ്പരാഗത ടാക്‌സിക്കാരുടെ ജീവിതം വഴിമുട്ടിയതോടെ പല രാജ്യങ്ങളിലും പ്രതിഷേധമുയരുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുള്ളത് ഈജിപ്റ്റിലാണ്. ഏകദേശം മുപ്പതിനായിരത്തോളംപേരാണുള്ളത്. ഊബറിന്റെ വരവോടെ പരമ്പരാഗത ഡ്രൈവര്‍മാരുടെ ജീവിതം വഴിയാധരമായി. കോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നും പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും ഊബര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് ലോകത്തില്‍ ഏറ്റവും വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഈജിപ്റ്റ്. ട്രാഫിക് ബ്‌ളോക്കും സര്‍ക്കാര്‍ സര്‍വ്വീസിന്റെ അപര്യാപ്തയിലും അസ്വസ്തരായ 2 കോടി ജനങ്ങള്‍ കെയ്‌റോ നഗരത്തില്‍ തന്നെയുണ്ടെന്നാണ് കണക്ക്. ഇതുതന്നെയാണ് ഓണ്‍ലൈന്‍ ടാക്‌സിക്കമ്പനികള്‍ ഈജിപ്റ്റിനെ കണ്ണുവയ്ക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here