ഉത്തരകൊറിയയില്‍ 3.4 തീവ്രതയില്‍ ഭൂചലനം, വീണ്ടും ആണവപരീക്ഷണം നടത്തിയോയെന്ന് സംശയം

0

പ്യോംഗ്യാംഗ്: ഉത്തരകൊറിയയില്‍ 3.4 തീവ്രതയില്‍ ഭൂചലനം പ്രദേശിക സമയം രാവിലെ 11.30നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. വെബ്‌സൈറ്റിലൂടെയാണ് ഉത്തരകൊറിയ ഭൂചനത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടത്. ഭൂചലനത്തെ തുടര്‍ന്നു ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ മാസം മൂന്നിന് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അതേസമയം ഉത്തരകൊറിയ പുതിയ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായിരിക്കാം ഭൂചലനമെന്ന് ചൈന അറിയിച്ചു.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here