റഷ്യയുമായി എസ് 400 കരാര്‍: ഇന്ത്യയ്ക്ക് മറുപടി ഉടനെന്ന് ട്രംപ്

0

വാഷിങ്ടണ്‍: റഷ്യയുമായി എസ് 400 കരാര്‍ ഒപ്പിട്ട ഇന്ത്യയോടുള്ള സമീപനം ഉറ്റുനോക്കി ലോകരാജ്യങ്ങള്‍. അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളൂവെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. യു.എസിനെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ചുമത്തുന്ന കാറ്റ്‌സ നിയമം സംബന്ധിച്ച ചോദ്യങ്ങളോടാണ് ട്രാംപിന്റെ പ്രതികരണം ഉണ്ടായത്. ഇന്ത്യയ്‌ക്കെതിരെ കൃത്യമായ മറുപടി യു.എസ്. നല്‍കും. എപ്പോഴായിരിക്കും അതെന്ന ചോദ്യത്തിന് എത്രയും പെട്ടെന്ന് അതുണ്ടാകും നിങ്ങള്‍ കണ്ടോളൂവെന്നും ട്രംപ വ്യക്തമാക്കി. റഷ്യയെ ലക്ഷ്യമിട്ട് കഴിച്ച ഓഗസ്റ്റിലാണ് യു.എസ്. കാറ്റ്‌സ നിയമം കൊണ്ടുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here