അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്ന് പുടിന്‍, അന്വേഷണം വിഡ്ഢിത്തമെന്ന് ട്രംപ്

0

ഹെല്‍സിന്‍കി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വല്‍ദ്മിര്‍ പുടിനും ആരോപണത്തിനുമേലുള്ള അന്വേഷണം വിഡ്ഢത്തരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ തലവന്മാര്‍ കൂടിക്കാഴ്ച നടത്തി.

ഫിന്നിഷ് തലസ്ഥാനമായ ഹെല്‍സിന്‍കിയിലാണ് കൂടിക്കാഴ്ച നടന്നത്. അടച്ചിട്ട മുറിയില്‍ രണ്ടു പേര്‍ മാത്രമാണ് ചര്‍ച്ച നടത്തിയത്. മികച്ച രീതിയില്‍ ലോകകപ്പ് സംഘടിപ്പിച്ചതിന് ആദ്യമായി ട്രംപ് പുടിനെ അഭിനന്ദിച്ചു. പ്രധാന തര്‍ക്കവിഷയമായ ‘തെരഞ്ഞെടുപ്പിലെ ഇടപെടല്‍’ പ്രശ്‌നത്തില്‍ ഇരുവരും തുറന്നു സംസാരിച്ചു. യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണം പുടിന്‍ തള്ളിക്കളഞ്ഞു. റഷ്യ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ആരോപണത്തിന്മേലുള്ള അന്വേഷണം വിഡ്ഢിത്തമാണെന്ന് ട്രംപ് പറഞ്ഞു. ഈ വിഷയമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അകലം കൂട്ടിയതെന്നും ട്രംപ് പ്രതികരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here