കടന്നു പിടിക്കല്‍, വസ്ത്രം അഴിക്കല്‍, ചുംബിക്കല്‍…ട്രംപിന് പുതിയ കുരുക്ക്, വെളിപ്പെടുത്തല്‍ സ്ത്രീകളുടേത്

0

വാഷിംഗ്ടണ്‍: അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി സ്ത്രീക രംഗത്ത്. കടന്നു പിടിച്ചു, വസ്ത്രം അഴിക്കാന്‍ ശ്രമിച്ചു, അനുവാദമില്ലാതെ ചുംബിച്ചു തുടങ്ങിയ സ്ത്രീകളുടെ ആരോപണം ന്യൂയോര്‍ക്ക് ടൈംസാണ് പുറത്തുവിട്ടിരിക്കുന്നത്. ആരോപണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ട്രംപിന്റെ അഭിഭാഷകര്‍ ന്യൂയോര്‍ക്ക് ടൈംസിന് നോട്ടീസ് അയച്ചെങ്കിലും പത്രം അതിനു തയാറായിട്ടില്ല.

30 വര്‍ഷം മുമ്പ് വിമാനത്തില്‍ വച്ച് ട്രംപ് തന്നെ കടന്നു പിടിച്ചെന്നും വസ്ത്രം അഴിക്കാന്‍ ശ്രമിച്ചെന്നുമാണ് ഒരു സ്ത്രീയുടെ വെളിപ്പെടുത്തല്‍. ലൈംഗിക ചേഷ്ടകള്‍ക്ക് നിര്‍ബന്ധിച്ചുവെന്നും ഇപ്പോള്‍ 74 വയസുള്ള ജെസീക്ക ലീഡ്‌സിന്റെ വെളിപ്പെടുത്തല്‍. ട്രംപിനെ നീരാളിയെന്നും ഇവര്‍ വിശേഷിപ്പിക്കുന്നു. 2005ല്‍ ട്രംപ് ലിഫ്റ്റില്‍ വച്ച് ചുംബിച്ചെന്നാണ് റെയ്ച്ചല്‍ ക്രൂക്ക്‌സിന്റെ ആരോപണം. ഒരു മാസികയുടെ റിപ്പോര്‍ട്ടറും ആരോപണം ഉന്നയിച്ചവരില്‍ ഉള്‍പ്പെടുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here