ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ട്രംപ്

0

ന്യൂയോര്‍ക്ക്: അല്‍ ഖ്വയ്ദ നേതാവും ഉസാമ ബിന്‍ലാദന്റെ മകനുമായ ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്ക. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമായി അമേരിക്ക നടത്തിയ ഓപ്പറേഷനിലാണ് ഹംസ കൊല്ലപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഉസാമ ബിന്‍ലാദന്റെ മൂന്നാമത്തെ ഭാര്യയിലെ മകനാണ് ഹംസ. ലാദന്റെ 20 മക്കളില്‍ പതിനഞ്ചാമന്‍. സൗദി അറേബ്യന്‍ സ്വദേശിനി ഖൈറ സബറാണ് ഹംസയുടെ മാതാവ്. ഹംസ കൊല്ലപ്പെട്ടുവെന്ന് അമേരിക്ക സ്ഥിരീകരിക്കുമ്പോള്‍ എപ്പോഴാണെന്നോ എവിടെ വച്ചാണെന്നോ വ്യക്തമാക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here