അമേരിക്കയിലെ പള്ളിയില്‍ വെടിവയ്പ്പ്: മരണം 11 കടന്നു

0

പിറ്റ്‌സ്ബര്‍ഗ് : അമേരിക്കയിലെ പെനിസില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. പിറ്റ്‌സ്ബര്‍ഗിലെ ഒരു സിനഗോഗിലാണ് വെടിവയ്പ് നടന്നത്.

പിറ്റ്‌സ്ബര്‍ഗ്ഗ് സ്വദേശിയായ റോബര്‍ട്ട് ബൊവേഴ്‌സ് (46) ് വെടിവെയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. എല്ലാ ജൂതന്മാറും ചാവണമെന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് ഇയാള്‍ പള്ളിയിലേക്ക് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ പത്തിനാണ് സംഭവം. സാബത്ത് സംബന്ധിയായ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വെടിവയ്പ് നടന്നത്. വെടിവയ്പിന് ശേഷം അക്രമി കീഴടങ്ങിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here