ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു

0
9

fidel-castroഹവാന: ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോ(90) അന്തരിച്ചു. പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണതലവനും കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുമായിരുന്ന ഫിഡല്‍ കാസ്‌ട്രോ ഏറെ നാളുകളായി രോഗബാധിതനായിരുന്നു. ആറു തവണ ക്യൂബയുടെ പ്രസിഡന്റായി.

ക്യൂബന്‍ വിപ്ലവത്തിനുശേഷം 1959ല്‍ അധികാരത്തിലെത്തിയ ഫിഡല്‍ കാസ്‌ട്രോ രോഗബാധയെ തുടര്‍ന്ന് അധികാരം അനുജന്‍ റൗള്‍ കാസ്‌ട്രോയെ ഏല്‍പ്പിച്ച് എട്ടു വര്‍ഷം മുമ്പാണ് അധികാരമൊഴിഞ്ഞത്. ക്യൂബയുടെ കണക്കു പ്രകാരം 634 വട്ടം അമേതിക്ക കാസ്‌ട്രോയെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 49 വര്‍ഷവും എട്ടു ദിവസവുമാണ് കാസ്‌ട്രോ രാഷ്ട്രതലവനായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here