സ്വപ്‌ന ഭൂമികയെന്ന് ഇന്നും കമ്മ്യൂണിസ്റ്റുകാര്‍ വിശേഷിപ്പിക്കുന്ന ചൈന ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോര്‍ട്ട്. രണ്ടില്‍ക്കൂടുതല്‍ തവണ ഒരാള്‍ക്ക് പ്രസിഡന്റ് പദവിയില്‍ തുടരാനാവില്ലെന്ന നിബന്ധന ഭരണഘടനയില്‍ നിന്നൊഴിവാക്കാനുള്ള നീക്കത്തിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. നിലവിലെ പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ ആജീവാനാന്ത പ്രസിഡന്റ് പദവിത്തിലേക്ക് ഉയര്‍ത്താനുള്ള നീക്കമാണിതെന്ന് ആരോപണമുണ്ട്. ചൈനീസ് സര്‍ക്കാരിനെതിരേയും ഷി ജിന്‍പിങ്ങിനെതിരേയുമുള്ള വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കവും ഒരുവശത്ത് നടക്കുകയാണ്. പൊതുജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുംവിധം ചൈനയില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കമ്മ്യൂണിസത്തെ വിമര്‍ശിക്കുന്ന ജോര്‍ജ്ഓവലിന്റെ ‘അനിമല്‍ ഫാം’ എന്ന നോവലിന് ചൈനീസ്ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോരാത്തതിന് ഷി ജിന്‍പിങ്ങിനെ കളിയാക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന പദങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. മാവോ സെതുങ്ങിന്റെ പേരിനോട് ചേര്‍ത്ത് ഷി സെതുങ് എന്ന് നവമാധ്യമങ്ങളില്‍ വിമര്‍ശകര്‍ കളിയാക്കുന്നത് പതിവായിരുന്നു. തുടര്‍ന്ന് ‘ഷി സെതുങ്’ എന്ന പദവും ജനം ഉപയോഗിക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വിയോജിക്കുക, ആജീവനാന്തം, ഇംഗ്ലീഷ്അക്ഷരം ‘എന്‍’ എന്നിവയ്ക്കും വിലക്കുണ്ട്. വിലക്കുതെറ്റിച്ച് ഇവ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനവും രൂപീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഇടത്‌നേതാക്കള്‍ ചൂണ്ടിക്കാട്ടുംപോലെ മധുരതരമല്ല ചൈനയിലെ ജനജീവിതമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here