ബെയ്ജിങ്: കൂട്ടായ തീരുമാനത്തിലൂടെ നടന്നിരുന്ന ൈചനയിലെ ഭരണം എകാധിപത്യ ശൈലിയിലേക്ക് വഴി മാറുന്നു. ചൈനയുടെ തലപ്പത്ത് ആജീവനാന്ത അധികാരത്തിന് വഴി തുറന്ന് പ്രസിഡന്റ് ഷി ചിന്‍പിങ്. അഞ്ചു വര്‍ഷം വീതം പരമാവധി രണ്ടു തവണ മാത്രമേ പ്രസിഡന്റാകാനാകൂവെന്ന ഭരണഘടനാ വ്യവസ്ഥ ചൈനീസ് പാര്‍ലമെന്റ് ഭേദഗതി ചെയ്തു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ രണ്ടു തവണയില്‍ കൂടുതല്‍ അധികാരത്തിലിരിക്കാന്‍ പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥ ഒഴിവാക്കാന്‍ ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്ലീനം അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പാര്‍ലമെന്റിന്റെ അംഗീകാരത്തിനു വിട്ടതും അംഗീകരിക്കപ്പെട്ടതും. 2958 പേര്‍ അനുകൂലിച്ചപ്പോള്‍ രണ്ടു പേര്‍ പ്രമേയത്തെ തള്ളി. രണ്ടു പേര്‍ വോട്ടെണ്ണലില്‍ നിന്ന് വിട്ടു നിന്നു.
വൈസ് പ്രസിഡന്റിന്റെ കാലാവധി തീരുമാനിക്കുന്ന രീതിയും ഭേദഗതി ചെയ്തിട്ടുണ്ട്. 68 കഴിഞ്ഞവര്‍ പ്രധാന പദവികളില്‍ നിന്ന് വിരമിക്കുന്ന പതിവ് ശൈലിക്കു മാറ്റം വരുന്നതാകും അടുത്ത വൈസ് പ്രസിഡന്റ് പ്രഖ്യാപനമെന്നും റിപ്പോര്‍ട്ടുണ്ട്. 69 കാരനായ വാന്‍ കിഷാനെ വൈസ് പ്രസിഡന്റാക്കാനാണ് നീക്കം. പ്രസിഡന്റ് ഷി ചിന്‍പിങിന്റെ പ്രാധാന നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് വാനാണ്. പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമല്ലാത്ത വാന്‍ കിഷാന്‍ വൈസ് പ്രസിഡന്റ് പദവിയിലെത്തിയാന്‍ അതും ചരിത്രമാകും.

LEAVE A REPLY

Please enter your comment!
Please enter your name here