നീളംകൂടിയ ‘കടല്‍പ്പാലം’ നിര്‍മ്മിച്ച് ചൈന

0

വികസനപദ്ധതികള്‍ക്കൊപ്പം ടൂറിസത്തെയും എങ്ങനെ പരിപോഷിപ്പിക്കണമെന്ന് നന്നായി അറിയാവുന്നവരാണ് ചൈനാക്കാര്‍. ഓരോ പദ്ധതിയിലും ലോകത്തെ ആകര്‍ഷിക്കുന്ന എന്തെങ്കിലുമൊന്ന് കരുതിവയ്ക്കുന്ന ചൈനീസ് വൈദഗ്ധ്യം പലവട്ടം കണ്ടതുമാണ്.

ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന വിവരമാണ് പുറത്തുവരുന്നത്. ബീജിംഗ് ഹോങ്‌കോങ് സുഹായ് എന്നിവയെ ബന്ധിപ്പിക്കുന്ന പാലം പണിയുന്നതിരക്കിലാണ് ചൈന. ചൈനീസ് റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മ്മാണം നടത്തുന്നത്. വന്‍മതില്‍ തൊട്ട് കണ്ണാടിപ്പാലം വരെ ഒരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ചൈന ഇത്തരത്തില്‍ റെക്കോര്‍ഡ് ലക്ഷ്യമിട്ട് നിരവധിപദ്ധതികളാണ് അണിയറയില്‍ ഒരുക്കുന്നത്. ആഗോളടൂറിസം വരുമാനത്തിന്റെ നല്ലൊരുപങ്കും ചൈനയിലേക്ക് ആകര്‍ഷിക്കാനാണ് നീക്കം. കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഹോങ്‌കോങ്ഹുവായ് യാത്ര മൂന്നുമണിക്കൂറില്‍ നിന്ന് 30 മിനിട്ടായി കുറയും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here