ഹോങ്കോങ്ങില്‍ ചൈനീസ് പട്ടാളമിറങ്ങി, ആശങ്കയോടെ ഉറ്റുനോക്കി ലോകരാജ്യങ്ങള്‍

0

ബീജിങ്: പ്രക്ഷോഭം ശക്തിപ്പെട്ട ഹോങ്കോങ്ങില്‍ സൈന്യത്തെ വിന്യസിച്ച് ചൈന. നടപടിയെ ഭയത്തോടെ ലോകരാജ്യങ്ങള്‍ നോക്കുമ്പോള്‍, യൂണിഫോമില്ലാതെ നിരത്തിലിറങ്ങിയ സൈനികര്‍ റോഡുകളിലെ തടസങ്ങള്‍ മാറ്റാനും ഗതാഗതയോഗ്യമാക്കാനുമാണ് ആദ്യ മണിക്കൂറുകളില്‍ ശ്രമിക്കുന്നത്.

പ്രക്ഷോഭം ശക്തിപ്പെട്ട് മാസങ്ങള്‍ പിന്നിടുന്ന ഹോംഗോങിലേക്ക് ഇതാദ്യമായിട്ടാണ് സൈന്യം എത്തുന്നത്. താല്‍ക്കാലിക ക്യാമ്പില്‍ നിന്നും കൗലൂണ്‍ ടോംഗ് ജില്ലയിലേക്ക് മാര്‍ച്ച് ചെയ്ത സൈനികര്‍ യൂണിഫോം ധരിച്ചിരുന്നില്ല. പകരം പച്ച ടി ഷര്‍ട്ട് ധരിച്ചെത്തിയ സംഘം ഹോങ്കോങ് ബാപിസ്റ്റ് യൂണിവേഴ്‌സിറ്റിക്കു സമീപം റോഡിലുണ്ടായിരുന്ന കല്ലുകളും മറ്റു തടസങ്ങളും മാറ്റുകയാണ് ചെയ്തത്. സൈനികരുടെ പ്രവര്‍ത്തിയില്‍ ചില പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പങ്കു ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

പ്രക്ഷോഭത്തില്‍ സര്‍ക്കാരിനെ സഹായിക്കാനല്ല തങ്ങളെത്തിയിട്ടുള്ളതെന്നാണ് ചൈനീസ് സൈന്യത്തിന്റെ ഭാഷ്യം. അതേസമയം, ചൈനീസ് നിയമപ്രകാരം നിര്‍ദേശമില്ലാതെ സൈന്യത്തിന് ഇത്തരം പ്രവര്‍ത്തികളില്‍ ഇടപെടാനാകില്ല. അതിനാല്‍ തന്നെ ചര്‍ച്ചകള്‍ സജീവമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here