ഡ്രോണ്‍ വെടിവച്ചിട്ട അമേരിക്കയ്ക്കു മറുപടി നല്‍കാന്‍ ഇറാനിയന്‍ റെവല്യൂഷണറി സേന പിടിച്ചെടുത്ത ബ്രിട്ടീഷ് ഓയില്‍ ടാങ്കര്‍ സെറ്റന ഇംപേരോയിലെ ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യക്കാര്‍. ഹെലികോപ്ടറിലെത്തി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് തീരത്തേക്കു നയിക്കുന്ന മറീനുകളുടെ ദൃശ്യങ്ങള്‍ ഇറാന്‍ സൈന്യം പുറത്തുവിട്ടു.

ലോകത്തെ എണ്ണവ്യാപാരത്തില്‍ ഒഴിവാക്കാനാകാത്ത മേഖലയാണ് ഹോര്‍മുസ് കടലിടുക്ക്. ഇറാറും അമേരിക്കന്‍ സഖ്യരാഷ്ട്രങ്ങളുമായുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്നത് ഈ മേഖലയെ അശാന്തമാക്കി കഴിഞ്ഞു. മുഖം മൂടി ധരിച്ച മറീനുകള്‍ ബ്രിട്ടീഷ് കപ്പലിലേക്ക് ഹെലികോപ്ടറിലേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ടാങ്കര്‍ രക്ഷിക്കാന്‍ ബ്രിട്ടന്റെ യുദ്ധകപ്പല്‍ കുതിച്ചെത്തിയെങ്കിലും വൈകിയിരുന്നു.

അന്താരാഷ്ട്ര സമുദ്ര ഗതാഗത നിയമങ്ങളുടെ ലംഘനമാണ് ഇറാന്‍ നടപടിയെന്ന് ബ്രിട്ടണ്‍ ആരോപിക്കുന്നു. ഇറാനെ അവര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. കപ്പല്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടണ്‍ വിദേശകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അന്താരാഷ്ട്ര സമുദ്ര ഗതാഗത ചട്ടങ്ങള്‍ ലംഘിച്ചതിന് ഹോര്‍മോസ്ഗന്‍ തുറമുഖത്തിന്റെ അപേക്ഷ പ്രകാരമാണ് കപ്പല്‍ കണ്ടുകെട്ടിയതെന്ന് ഇറാന്‍ സൈന്യമായ റവല്യൂഷണറി ഗാര്‍ഡ് ഓദ്യോഗിക വെബ്‌സൈറ്റായ സെപാന്യൂസില്‍ വ്യക്തമാക്കി.

കപ്പലിന്റെ 23 ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ എത്രപേര്‍ കപ്പലിലുണ്ടെന്ന് വ്യക്തമല്ല. ജീവനക്കാരുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടുവെന്നാണ് ടാങ്കറിന്റെ ഉടമകള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here