അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

0

ദുബായ്: വായ്പാ തിരിച്ചടവ് മുടങ്ങി ദുബായ് ജയിലില്‍ കഴിയുന്ന വ്യവസായി അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം. രാമചന്ദ്രന്‍(77) മോചിതനായി. കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദവും കേസുകളില്‍ ധാരണയുണ്ടാക്കാന്‍ സാധിച്ചതുമാണ് ഇപ്പോള്‍ രാമചന്ദ്രന്റെ മോചനത്തിന് വഴി തെളിച്ചിരിക്കുന്നത്.

2015 നവംബര്‍ 12നായിരുന്നു ദുബായ് കോടതി രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചത്. അതിനു മുമ്പ് അദ്ദേഹം പോലീസ് കസ്റ്റഡിയിലായിരുന്നു. അഞ്ചു കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളായിരുന്നു ദുബായിലുണ്ടായിരുന്നത്. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്കുകള്‍ രാമചന്ദ്രനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. തുടര്‍ന്ന് 15 ബാങ്കുകളും സംയുക്തമായി യു.എ.ഇ. സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here