അസ്മ ജഹാംഗീര്‍ അന്തരിച്ചു

0

ലഹോര്‍: പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക അസ്മ ജഹാംഗീര്‍ (66) ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ വ്യക്തിയായിരുന്നു. പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്റെ സഹസ്ഥാപകയാണ് അസ്മ ജഹാംഗീര്‍. 1993 വരെ കമ്മിഷന്റെ സെക്രട്ടറി ജനറല്‍ ആയിരുന്നു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അസ്മയെ വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന വിവരം അഞ്ച് വര്‍ഷം മുമ്പ് ചോര്‍ന്നിരുന്നു. തന്നെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തണം എന്ന് അവര്‍ പാക് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here