പാകിസ്താന് കടിഞ്ഞാണിട്ട് അമേരിക്ക, സാമ്പത്തിക സഹായം നിര്‍ത്തി

0
2

വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: ഭീകരരെ സഹായിച്ച് അവര്‍ക്ക് താവളമൊരുക്കുന്ന പാകിസ്താനെ ട്രംപ് കൈവിട്ടു. 15 വര്‍ഷമായി പാകിസ്താനു നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം നിര്‍ത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
അതേസമയം, സാമ്പത്തിക സഹായം മുടങ്ങാതിരിക്കാനുള്ള ശ്രമങ്ങള്‍ പാകിസ്താന്‍ തുടങ്ങി. മുംബൈ ഭീകരാക്രമങ്ങളുടെ സൂത്രധാരകനായ ഹാഫിസ് സയിദിന്റെ സ്വത്തുകള്‍ മരവിപ്പിക്കാന്‍ രഹസ്യ ഉത്തരവ് നല്‍കിയതായി വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 19നാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here