ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതയില്‍ വസ്ത്രം ധരിച്ച് വിമാനത്തില്‍ കയറിയ യുവതിയെ തോമസ് കൂക്ക് എയര്‍ലൈന്‍സ് ജീവനക്കാര്‍ തടഞ്ഞു. വസ്ത്രം മാറുകയോ അല്ലെങ്കില്‍ ശരീരഭാഗങ്ങള്‍ മറയ്ക്കുകയോ ചെയ്യാതെ യാത്ര അനുവദിക്കില്ലെന്ന ജീവനക്കാരുടെ നിലപാടിന് വഴങ്ങി, ധരിച്ചാണ് എമിലി ഒക്കൊര്‍ണര്‍ യാത്ര തുടര്‍ന്നത്.

മാര്‍ച്ച് രണ്ടിന് യു.കെയിലെ ബിര്‍മിങ്ഹാമില്‍ നിന്നും കാനറി ദ്വീപിലേക്ക് പോകാനായി വിമാനത്തില്‍ കയറിയ എമിലി ഒക്കൊര്‍ണര്‍ തന്നെയാണ് ദുവനുഭവം ട്വിറ്ററില്‍ പങ്കുവച്ചത്. വിമാനത്താവളത്തിലെ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി, വിമാനത്തിനുള്ളിലെത്തിയപ്പോഴാണ് എതിര്‍പ്പുയര്‍ന്നത്. നാലു ജീവനക്കാര്‍ തനിക്കു ചുറ്റും കൂടി നില്‍ക്കുകയും വസ്ത്രം മാറാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് എമിലി പറയുന്നു. വിസമ്മതിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ ഇറക്കി വിടാന്‍ ശ്രമിച്ചു. ഒടുവില്‍ ബന്ധു നല്‍കിയ ജാക്കറ്റ് ധരിച്ചാണ് എമിലി യാത്ര തുടര്‍ന്നത്.

സഹയാത്രക്കാരനായ ഒരു യുവാവ് തന്നോട് അപമര്യാദയായി പെരുമാറിയിട്ടും അതിനെതിരെ ജീവനക്കാര്‍ പ്രതികരിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. അതേസമയം, സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചും ക്ഷമ ചോദിച്ചും വിമാനകമ്പനി രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here