ജഹാന്‍താബിന് 200ല്‍ 152 മാര്‍ക്ക്; അമ്മയ്ക്ക് 100ല്‍ 100 നല്‍കി ലോകം

0

അഫ്ഗാനിലെ ദായ്കുണ്ടി പ്രവശ്യയിലെ ഒരു സ്വകാര്യ സര്‍വ്വകലാശാലയുടെ പ്രവേശനപ്പരീക്ഷയെഴുതാനെത്തിയ ജഹാന്‍താബിനെ ആരും മറന്നു കാണില്ല. കഴിഞ്ഞ മാസാവസാനം ലോകംചര്‍ച്ച ചെയ്ത ചിത്രങ്ങളിലൊന്നായിത്തീര്‍ന്നത് ജഹാന്‍താബിറിന്റേതായിരുന്നു. പിഞ്ചുകുഞ്ചുമായി നിലത്തിരുന്ന് സര്‍വകലാശാലാ പ്രവേശനപ്പരീക്ഷയെഴുതുന്ന താബിന്റെ ചിത്രം പരീക്ഷാനടത്തിപ്പിനെത്തിയ അധ്യാപകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തതോടെയാണ് ഇരുപത്തുകാരിയായ ജഹാന്‍താബിറും കുടുംബവും ചര്‍ച്ചയായത്. സോഷ്യല്‍മീഡിയാ സ്വീകരണത്തില്‍ ആ അമ്മയ്ക്കും കുഞ്ഞിനും നൂറില്‍നൂറ് മാര്‍ക്കുതന്നെ ലഭിച്ചു. ഇപ്പോള്‍ പരീക്ഷാഫലം വന്നുവെന്നാണ് വാര്‍ത്തകള്‍. 200ല്‍ 152 മാര്‍ക്ക് ജഹാന്‍ താബിറിന് ലഭിച്ചതായാണ് വിവരം.

കര്‍ഷകനായ ഭര്‍ത്താവിന്റെ പിന്‍തുണയോടെ ആറുമണിക്കൂറിലധികം യാത്രചെയ്തതാണ് പരീക്ഷാഹാളിലെത്തിയത്. മാര്‍ച്ച് മാസത്തിലായിരുന്നു പരീക്ഷ നടന്നത്. കുഞ്ഞിനെ മടിയിലിരുത്തി നിലത്തിരുന്ന് പരീക്ഷയെഴുതുന്ന ജഹാനെ അത്ഭുതത്തേടെയാണ് അധ്യാപകനായ യാഹിയാ ഇര്‍ഫാന്‍ ശ്രദ്ധിച്ചത്. പിന്നെ ചിത്രങ്ങളെടുത്ത അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ഈ അമ്മയെയും കുഞ്ഞിനെയും പങ്കുവച്ചതോടെയാണ് ലോകം ജഹാനെയും കുടുംബത്തെയുംകുറിച്ച് അന്വേഷിച്ചുതുടങ്ങിയത്.

സ്ത്രീകളുടെ അക്ഷരാഭ്യാസത്തിന് പോലും പ്രാധാന്യം നല്‍കാത്ത നാട്ടില്‍ തന്റെ ഭാര്യയുടെ വിദ്യാഭ്യാസത്തിന് പിന്‍തുണനല്‍കുന്ന കര്‍ഷകനായ മൂസ മുഹമ്മദിക്കും പറയാന്‍ ഏറെയുണ്ട്. വിദ്യാഭ്യാസത്തിന്റെ വല എത്രത്തോളമെന്ന് ജീവിതംകൊണ്ട് തന്നെ മനസിലാക്കിയയാളാണ് അദ്ദേഹം. നാലക്ഷരംകൂട്ടി വായിക്കാനറിയാത്ത തനിക്ക് റോഡിലെ ബോര്‍ഡുകളോ മരുന്നുകുറിപ്പടിയോ ഒന്നുംതന്നെ മനസിലാക്കാനാവാത്തതിന്റെ വിഷമം നന്നായറിയാമെന്നാണ് മൂസ പറയുന്നത്. ഭാര്യയ്ക്ക് രീക്ഷയില്‍ 200ല്‍ 152 മാര്‍ക്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഏവരും. നാട്ടിലെ കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കണമെന്നുമാത്രമാണ് ജഹാന്‍താബിന് കര്‍ഷകനായ ഭര്‍ത്താവ് നല്‍കുന്ന ഉപദേശം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here