അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി, സുരക്ഷിതനെന്ന് നാവിക സേന

0

ഡിഡ്‌നി: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിനെ രക്ഷപ്പെടുത്തി. ഇന്ത്യന്‍ നാവിക സേന ഇക്കാര്യം സ്ഥിരീകരിച്ചു. അഭിലാഷ് സുരക്ഷിതനാണ്. ഫ്രഞ്ച് ഫിഷറീസ് പെട്രോള്‍ വെസല്‍ ഓസരീസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.

കപ്പലില്‍ നിന്ന് രണ്ട് സോഡിയാക് ബോട്ടുകളില്‍ രക്ഷാ പ്രവര്‍ത്തകര്‍ അഭിലാഷിന്റെ പായ്‌വഞ്ചിയിലെത്തി. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം അഭിലാഷിനെ കപ്പലിലെത്തിക്കുകയായിരുന്നു. കപ്പലിലുള്ള ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ആസ്റ്റര്‍ഡാം ദ്വീപില്‍ എത്തിക്കാനാണ് പദ്ധതി. ഓസ്‌ട്രോലിയയിലെ പെര്‍ത്തില്‍നിന്ന് 3300 കിലോമീറ്റര്‍ അകലെ പ്രക്ഷുബ്ദമായ കടലിലാണ് അഭിലാഷിന്റെ പായ്‌വഞ്ചിയുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here