സിറിയയില്‍ രാസായുധം പ്രയോഗിച്ചു, 70 മരണം, സൈനിക താവളത്തിനുനേരെ മിസൈല്‍ ആക്രമണം

0

ഡമാസ്‌കസ്: സിറിയയില്‍ വിമതരുടെ അവസാനശക്തി കേന്ദ്രമായ കിഴക്കന്‍ ഘൗട്ടയിലെ ഡൂമയില്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. 70 പേര്‍ കൊല്ലപ്പെട്ടതായും ആയിരത്തില്‍ അധികം പേര്‍ ചികിത്സ തേടിയതായും സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, സിറിയന്‍ സര്‍ക്കാര്‍ ആരോപണം നിഷേധിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ സരിന്‍ വിഷവാതകമടങ്ങിയ ബോംബ് ഹെലികോപ്ടര്‍ വഴി വര്‍ഷിച്ചതായിട്ടാണ് സന്നദ്ധ സംഘടനകള്‍ ആരോപിക്കുന്നത്. സിറിയന്‍ നടപടിയെ അപലപിച്ച് അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങള്‍ രംഗത്തെത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ മൃഗമെന്നാണ് അമേരിക്കല്‍ പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചത്. വിഷയം ഇന്ന് ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി ചര്‍ച്ച ചെയ്യും. സിറിയയെ പിന്തുണച്ചും രാസായുധ പ്രയോഗം കെട്ടുകഥയാണെന്നും നിലപാട് സ്വീകരിച്ച് റഷ്യയും രംഗത്തെത്തിയിട്ടുണ്ട്.

രാസായുധ ആക്രമണത്തിനു പിന്നാലെ സൈനിക താവളത്തിനു നേരെ മിസൈല്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ടു ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here