കാബൂള്‍: അമേരിക്ക അഫ്ഗാനിസ്ഥാനിൽ നടത്തിയ ബോബാക്രമണത്തിൽ ഇന്ത്യയില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന 13 പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച അമേരിക്ക അഫ്ഗാനിസ്ഥാനിലെ നഗർഹാർ പ്രവിശ്യയിൽ നടത്തിയ ആണവേതര ബോംബാക്രമണത്തിൽ 96 പേരാണ് മരിച്ചത്. ഇവരിൽ 13 പേർ ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്ന ഇന്ത്യക്കാരാണെന്നാണ് ഒരു അഫ്ഗാൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് . മരിച്ചവരിൽ ഐഎസ് കമാന്‍റർമാരായ മുഹമ്മദും,അള്ളാ ഗുപ്തയും ഇന്ത്യയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിലുണ്ട്. എന്നാല്‍, റിപ്പോര്‍ട്ട് എന്‍.ഐ.എ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here