33 മണിക്കൂര്‍ വരെ പറക്കും, ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ പ്രിഡേറ്റര്‍ ഡ്രോണുകളുടെ നിരീക്ഷണം ഇപ്പോഴുമുണ്ട്

33 മണിക്കൂറുവരെ നിര്‍ത്താതെ പറക്കും. 2500 നോട്ടിക്കല്‍ മൈല്‍ വരെ ദൂരത്തില്‍ നിരീക്ഷണം സാധ്യമാകും. അമേരിക്കയില്‍ നി്ന്നു വാങ്ങുന്ന ഹൈ ആള്‍ട്ടിട്ട്യൂഡ് ലോങ് എന്‍ഡ്യൂറന്‍സ് വിഭാഗത്തില്‍പ്പെടുന്ന പ്രിഡേറ്റര്‍ ഡ്രോണുകള്‍ 2020 നവംബര്‍ മുതല്‍ ഇന്ത്യ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നുണ്ട്. കരാര്‍ ദീര്‍ഘിപ്പിക്കാന്‍ നാവിക സേന തീരുമാനിച്ചിട്ടുണ്ട്.

മേക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തിയാണ് അമേരിക്കയില്‍ നിന്നു ഈ ഡ്രോണുകള്‍ വാങ്ങുന്നതെന്ന് നാവികസേന വ്യക്തമാക്കി. അതിനാല്‍തന്നെ പ്രിഡേറ്റര്‍ ഡ്രോമുകളില്‍ ഒരുഭാഗം ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കുമെന്ന് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ വ്യക്തമാക്കി. രാജ്യത്തെ ചെറു കമ്പനികള്‍ക്കും വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ അവസരങ്ങളൊരുക്കാന്‍ ഇതുസഹായിക്കും.

ആദ്യഘട്ടത്തില്‍ എത്തുന്ന പത്തെണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും അമേരിക്കയില്‍ തന്നെയാകും പൂര്‍ത്തിയാക്കുക. ബാക്കിയുള്ളവയായിരിക്കും ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കുക. രണ്ടാംഘട്ടത്തില്‍ 21 ഡ്രോണുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഡ്രോണുകളുടെ കാര്യക്ഷമതയും ഉപയോഗവും പരീക്ഷിച്ചു ബോധ്യപ്പെട്ട ശേഷമാണ് വാങ്ങുന്നതെന്ന് നാവിക സേന വ്യക്തമാക്കുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തിലാണ് പ്രധാനമായും ഡ്രോണുകളുടെ ആകാശ നിരീക്ഷണം നടക്കുന്നത്. 40,000 അടിവരെ ഉയരത്തില്‍ പറന്നുകൊണ്ട് നിരീക്ഷണം നടത്താന്‍ ഇവയ്ക്ക് സാധിക്കും.

While questions have been raised over indigenization and ‘Make-in-India’ for the proposed drones, Navy Chief Admiral R Hari Kumar highlighted that 21 aircraft are going to be assembled here which will provide opportunities for smaller companies, MSMEs and startups

LEAVE A REPLY

Please enter your comment!
Please enter your name here