ഗർഭാശയ ക്യാൻസർ പ്രതിരോധത്തിന് തദ്ദേശിയമായി വികസിപ്പിച്ച മരുന്ന് ഏപ്രിലിൽ എത്തും

ന്യൂഡല്‍ഹി | സ്ത്രീകളിലെ ഗർഭാശയ ക്യാൻസർ (സെർവിക്കൽ) തടയുന്നതിനു തദ്ദേശീയമായി വികസിപ്പിച്ച വില കുറഞ്ഞ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ ഏപ്രിൽ മേയ് മാസത്തോടെ ലഭ്യമാകും. 9-14 വയസ് പ്രായമുള്ള പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് 2023 പകുതിയോടെ ആരംഭിച്ചേക്കും.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ബയോടെക്നോളജി വകുപ്പും ചേര്‍ന്ന് വികസിപ്പിച്ച ‘ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍ -സെര്‍വാവാക്കാണ്’ (ക്യൂ.എച്ച്.പി.വി.) 200 മുതല്‍ 400 വരെ രൂപയ്ക്ക് വിപണില്‍ ലഭ്യമാക്കുക.

വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന വാക്‌സിനാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത് 2000 മുതല്‍ 3000 രൂപവരെ നൽകിയാണ്. 90 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന തദ്ദേശീയ വാക്‌സിന്‍ ഒമ്പതുമുതല്‍ പതിന്നാലുവരെ വയസ്സുള്ള പെണ്‍കുട്ടികളിലാണ് കുത്തിവെക്കുക. തദ്ദേശീയ വാക്സിന്റെ ആദ്യഡോസ് ഒമ്പതാം വയസ്സിലും അടുത്ത ഡോസ് 6-12 മാസത്തിനിടയിലുമാണ് കുത്തിവെക്കേണ്ടത്. പതിനഞ്ചുവയസ്സിനു മുകളിലുള്ളവരാണെങ്കില്‍ മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. ക്യൂ.എച്ച്.പി.വി.യില്‍ വൈറസിന്റെ ഡി.എന്‍.എ.യോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാല്‍ പാര്‍ശ്വഫലങ്ങളുമുണ്ടാകില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വൃത്തങ്ങള്‍ പറഞ്ഞു.

indigenously developed vaccine for cervical cancer will hit the market by april

LEAVE A REPLY

Please enter your comment!
Please enter your name here