ന്യൂഡല്‍ഹി| സമ്പത്തിന്റെ കാര്യമെടുത്താല്‍ രാജ്യത്തെ 29 മുഖ്യമന്ത്രിമാരും കോടിപതികള്‍. 510 കോടി രൂപയുടെ ആസ്തിയുമായി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയാണ് ഒന്നാമത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് 1.18 കോടി രൂപ മാത്രമാണ് ആസ്തി. എന്നാല്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സമ്പാദ്യം 15 ലക്ഷം രൂപ മാത്രമാണ്.
അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് കണക്കുകള്‍ പുറത്തുവിട്ടത്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച രേഖകളില്‍ നിന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്, 163 കോടി. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനു 63 കോടിയുടെ ആസ്തിയുണ്ട്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ എന്നിവര്‍ക്കു മൂന്നു കോടി ആസ്തിയാണുള്ളത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനു ഒരു കോടി രുപയാണുള്ളത്.