ഡൽഹിയിൽ കാണാതായ മൂന്നു വയസുകാരനെ ശരീര ഭാഗങ്ങൾ മുറിച്ചു മാറ്റിയ നിലയിൽ മീററ്റിൻ കണ്ടത്തി, നരമ്പലിയെന്ന് സംശയം

ലക്നൗ | കിഴക്കൻ ഡൽഹിയിൽ നിന്നു കാണാതായ മൂന്നു വയസുകാരിയുടെ മൃതദേഹം ശരീരഭാഗങ്ങൾ മുറിച്ചുമാറ്റിയ നിലയിൽ ഉത്തർപ്രദേശിൽ കണ്ടെത്തി. നരബലിക്കാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് നൽകുന്ന സൂചന.

ഒക്ടോബർ 30നാണ് കിഴക്കൻ ഡൽഹിയിൽ നിന്നു കുട്ടിയെ കാണാതാകുന്നത്. ഡൽഹിയിലെ പ്രീത് വിഹാറിലുള്ള വീട്ടിൽനിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അന്വേഷണം പുരോഗമിക്കുമ്പോഴാണ് മീററ്റിലെ വയലിൽനിന്നും തലയില്ലാത്ത നിലയിൽ കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കാണാതാകുമ്പോൾ കുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കുട്ടിയുടെ തല പിന്നീട് കണ്ടെത്തി. സംഭവത്തിൽ 16 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.





Headless Body Of Delhi Child Found in UP

LEAVE A REPLY

Please enter your comment!
Please enter your name here