മൂക്കിലൂടെയുള്ള കോവിഡ് പ്രതിരോധ മരുന്ന് വെള്ളിയാഴ്ച മുതൽ

ന്യൂഡല്‍ഹി | മൂക്കിലൂടെ നൽകുന്ന കോവിഡ് പ്രതിരോധ വാക്സിനു അനുമതി. ഭാരത് ബയോടെക് വികസിപ്പിച്ച പ്രതിരോധ മരുന്ന് കോവിൻ ആപ്പിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാം. വെള്ളിയാഴ്ച മുതല്‍ വാക്‌സിന്റെ ഉപയോഗം പ്രാബല്യത്തില്‍ വരും.

18 വയസ്സിനുമുകളിലുള്ള കോവീഷീല്‍ഡ്, കോവാക്‌സീന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്‌സീന്‍ സ്വീകരിക്കാം. ഇന്‍കോവാക്(ബി.ബി.വി.154) എന്ന പേരിലാണ് വാക്‌സിന്‍ അറിയപ്പെടുക. അടിയന്തര സാഹചര്യങ്ങളില്‍ വാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറില്‍ തന്നെ അനുമതി നല്‍കിയിരുന്നു. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്.

govt approves covid nasal vaccine to be introduced on cowin

LEAVE A REPLY

Please enter your comment!
Please enter your name here