വൈദികര്‍ പെരുമാറിയത് വേട്ടമൃഗത്തെപ്പോലെയെന്ന് ഹൈക്കോടതി

0

കൊച്ചി: ലൈംഗിക പീഡന ആരോപണം നേരിടുന്ന ഓര്‍ത്തഡോക്‌സ് വൈദികര്‍ വേട്ടമൃഗത്തെപോലെ പെരുമാറിയെന്ന് ഹൈക്കോടതി നിരീക്ഷണം. വൈദികര്‍ പദവി ദുര്‍വിനിയോഗം ചെയ്ത് യുവതിയെ കീഴിപ്പെടുത്തുകയാണ് ചെയ്തതെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.

ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യുവും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.

വീട്ടമ്മയുടെ മൊഴിയില്‍ പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. കീഴടങ്ങാന്‍ പ്രത്യേക സമയം അനുവദിക്കണമെന്നും കീഴടങ്ങിയാല്‍ അന്നുതന്നെ ജാമ്യഹര്‍ജി പരിഗണിക്കണമെന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി തള്ളി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here