മഴക്കെടുതിയില്‍ നാട്, മരണം 13

0

കൊച്ചി: തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ സംസ്ഥാനത്ത് വന്‍ നാശനഷ്ടം. തിങ്കളാഴ്ച സംസ്ഥാനത്ത് 12 പേര്‍ മഴക്കെടുതിയില്‍ മരണപ്പെട്ടു. മൂന്നു പേരെ കാണാതായി.

ശബരിമല തീര്‍ത്ഥാടകനെ പമ്പയിലും കോട്ടയത്ത് മണിമലയാറ്റില്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന രണ്ടു പേരെയുമാണ് കാണാതായത്. ഇടുക്കിയില്‍ ഏഴിടത്തും കോട്ടയത്ത് മൂന്നിടത്തും ഉരുള്‍ പൊട്ടി. നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. റോഡുകള്‍ തകര്‍ന്നു. കെട്ടിടങ്ങള്‍ വെള്ളത്തിനടയിലിലാണ്. കാലവര്‍ഷം ശക്തമായതോടെ മുല്ലപ്പെരിയാര്‍ അടക്കമുള്ള അണക്കെട്ടുകള്‍ നിറഞ്ഞിരിക്കയാണ്. ചെറിയ ഡാമുകള്‍ പലതും തുറന്നുവിട്ടിട്ടുണ്ട്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 131.2 അടിയായി ഉയര്‍ന്നു. 142 അടിയാണ് അനുവദിച്ചിട്ടുള്ള സംഭരണ ശേഷി.

ചൊവ്വാഴ്ച സംസ്ഥാനത്തിന്റെ തീരമേഖലകളില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം മഴക്കെടുതി വിലയിരുത്തി. ദുരിതാശ്വാസത്തിനു കാലതാമസം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here