മഴ തുടരുന്നു, എങ്ങും ദുരിതം… ഡാമുകള്‍ തുറക്കുന്നു, പരീക്ഷ മാറ്റി, മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

0

കോട്ടയം: സംസ്ഥാനത്ത് രണ്ടു ദിവസത്തേക്കു കൂടി മഴ ശക്തമായി തുടരും. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച രാത്രിയാണ് മഴ തുടങ്ങിയത്. വെള്ളിയാഴ്ചവരെ മഴ തുടര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

ഡാമുകള്‍ പലതും തുറന്നു. പല ഡാമുകളും തുറക്കുന്നതിന്റെ വക്കിലാണ്. ശബരിഗിരി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ പത്തനംതിട്ടയിലെ കക്കി ഡാമിന്റെ ജലനിരപ്പ് 980.00 മീറ്റര്‍ കടന്നതിനാല്‍ രണ്ടാം ഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. .50 അടി കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് നല്‍കും. ആനത്തോട് ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലും കക്കി- പമ്പ നദികളുടെ തീരത്തുള്ളവരും പമ്പ ത്രിവേണിയിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്. പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ബുധനാഴ്ച ഉച്ചയോടെ തുറക്കും. തിരുവനന്തപുരത്ത് നെയ്യാര്‍, പേപ്പാറ, അരുവിക്കര ഡാമുകള്‍ തുറന്നു. അതേസമയം, ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്കിന്റെ വേഗത കുറഞ്ഞിട്ടുണ്ട്.

വെള്ളത്തിന്റെ കുത്തൊഴുക്ക് കൂടിയതോശട ആതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു.
കനത്ത മഴയില്‍ ട്രാക്കുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ നിന്നുള്ള ട്രെയിനുകള്‍ പലതും വൈകി. പുലര്‍ച്ചെ മുതല്‍ ഓട്ടൊമേറ്റഡ് റെയില്‍വെ സിഗ്‌നലും തകരാറിലായിരുന്നു.

മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്. ബുധനാഴ്ച ഉച്ചവരെയാണ് ഈ മുന്നറിയിപ്പ്.

പരീക്ഷ മാറ്റി

കാലാവസ്ഥ പ്രതികൂലമായതിനാല്‍ ബുധനാഴ്ച നടത്തേണ്ട ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ്‌സപ്ലിമെന്ററി പരീക്ഷ മാറ്റി. ഓഗസ്റ്റ് രണ്ടു മുതല്‍ നടക്കേണ്ട പരീക്ഷകള്‍ മാറ്റമില്ലാതെ നിലവിലെ ടൈംടേബിള്‍ പ്രകാരം നടത്തും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here