തിരുവനന്തപുരം | സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കാഴ്ചക്കുറവ് പടരുന്നതായി കണ്ടെത്തല്‍. ദേശീയ ആയുഷ് മിഷന്റെ കീഴിലുള്ള ദൃഷ്ടി പദ്ധതി വഴി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കാസര്‍കോട് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലാണ് പരിശോധന നടത്തിയത്. പരിശോധന നടത്തിയവരില്‍ ഏഴില്‍ ഒരാള്‍ക്ക് കാഴ്ചക്കുറവുണ്ടെന്നാണ് കണ്ടെത്തിയത്.
അമിതമായ ഫോണ്‍- ടിവി ഉപയോഗം, ജങ്ക് ഫുഡ്, മധുര പലഹാരങ്ങള്‍, എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് തുടങ്ങിയവയുടെ അമിത ഉപയോഗമാണ് കുട്ടികളിലെ കാഴ്ചവൈകല്യം വര്‍ദ്ധിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. കാഴ്ചവൈകല്യം വര്‍ദ്ധിക്കുന്നത് പത്തിരട്ടി വേഗത്തിലെന്ന് കണ്ടെത്തല്‍. ദേശീയ ആയുഷ് മിഷന്റെ കീഴിലുള്ള ദൃഷ്ടി പദ്ധതി വഴി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം. കാഴ്ച വൈകല്യങ്ങള്‍ കണ്ടെത്തിയ കുട്ടികളില്‍ ഭൂരിഭാഗവും മണിക്കൂറുകളോളം ഫോണ്‍ ഉപയോഗം ഉള്ളവരാണെന്ന് ബോധ്യപ്പെട്ടു. ആകെ 784 വിദ്യാര്‍ത്ഥികളിലാണ് പരിശോധന നടത്തിയപ്പോള്‍ 144 പേര്‍ക്കും കാഴ്ചവൈകല്യമുണ്ടെന്നാണ് ഫലം വന്നത്. തിമിരം, റെറ്റിനോപ്പതി, ഗ്ലൊക്കോമ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച 14 കുട്ടികളെയും പരിശോധനയില്‍ കണ്ടെത്തി.