വീണ്ടും ഒരു യോഗ ദിനം: ആസനങ്ങളിലേക്ക് കടക്കും മുമ്പ് ഇവ അറിഞ്ഞിരിക്കുക

0

മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കാന്‍ ഉദ്ദേശിച്ച്, പതഞ്ജലി മഹര്‍ഷിയാല്‍ രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. ആധുനിക ചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തെിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണ് ഒരു യോഗാ ദിനം കൂടി എത്തിയിരിക്കുന്നത്.

എട്ടു ഘടകങ്ങളാണ് യോഗയിലുളളത്. ഇതില്‍ യമം, നിയമം, ആസനം, പ്രാണായാമം എന്നിവ സാധാരണ ജീവിതം നയിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതും പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ സന്യാസിമാര്‍ക്കുള്ളതുമാണ്.

യോഗാസനങ്ങളിലേക്ക് കടന്നുന്നതിനു മുമ്പ് ഓര്‍ത്തിരിക്കുക

  • പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ വരെയുള്ള സമയമാണ് യോഗയ്ക്ക് ഉത്തമം. വൈകുന്നേരം അഞ്ചു മുതല്‍ എട്ടുവരെയും പരിശീലിക്കാം
  • ആസനങ്ങള്‍ ചെയ്യുമ്പോള്‍ ശരീരം തറയില്‍ തട്ടാതിരിക്കാനായി വലിപ്പമുള്ള ഷീറ്റ് ഉപയോഗിക്കണം
  • വടക്കോട്ടോ കിഴക്കോട്ടോ തിരിഞ്ഞാണ് യോഗ അനുഷ്ടിക്കേണ്ടത്
  • പ്രഭാതകൃത്യങ്ങള്‍ക്കുശേഷം വേണം തുടങ്ങാന്‍
  • യോഗാസനത്തില്‍ ശ്വസനത്തിന് വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ തന്നെ ശ്വസന രീതികള്‍ തെറ്റിക്കാതിരിക്കുക.
  • ഓരോ ആസനങ്ങള്‍ക്കിടയിലും വിശ്രമം ആവശ്യമാണ്

LEAVE A REPLY

Please enter your comment!
Please enter your name here