ഇമാന്‍ അഹ്മ്മദി(36)ന്റെ ഭാരം ആഞ്ച് ആഴ്ച കൊണ്ട് കുറഞ്ഞത് 142 കിലോ

0

മുംബൈ: ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതി ഇമാന്‍ അഹ്മ്മദി(36)ന്റെ ഭാരം ആഞ്ച് ആഴ്ച കൊണ്ട് കുറഞ്ഞത് 142 കിലോ. കഴിഞ്ഞ ഫെബ്രുവരി 11നാണ് ഇമാനെ പ്രത്യേകവിമാനത്തില്‍ മുംബൈയില്‍ എത്തിച്ചത്. ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ 500 കിലോയുണ്ടായിരുന്ന ഇമാന്റെ ഭാരം ഇപ്പോള്‍ 358 കിലോ മാത്രമായി കുറഞ്ഞു.

ഇമാന്റെ ചികിത്സയില്‍ നല്ല പുരോഗതിയാണ് കാണുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇമാന്റെ ശരീരത്തിലെ യൂറിക് ആസിഡിന്റെ നില ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സോയാ മില്‍ക്കിനൊപ്പം സോഡിയം പ്രോട്ടീന്‍ പൗഡര്‍ ചേര്‍ത്തുള്ള ഭക്ഷണമാണ് ഇമാന് ഇപ്പോള്‍ നല്‍കിവരുന്നത്. 1800 കലോറിയാണ് ദിനംപ്രതി അവര്‍ക്ക് ലഭിക്കുന്നത്. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് വലതുവശം തളര്‍ന്ന ഇമാന്‍ പ്രമേഹം, രക്തസമ്മര്‍ദം, ആസ്ത്മ, വിഷാദം തുടങ്ങിയ രോഗങ്ങളാള്‍ ബുദ്ധിമുട്ടിലായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here