ലോക ഫിസിയോതെറാപ്പി ദിനം ഞായറാഴ്ച, വിപുലമായ പരിപാടികളുമായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്

0

തിരുവനന്തപുരം: മരുന്നും ശസ്ത്രക്രിയയും ഇല്ലാതെ രോഗം ശമിപ്പിക്കുന്ന ചികിത്സാ രീതി, ഫിസിയോ തെറാപ്പിയുടെ പ്രാധനാന്യം ഓര്‍മ്മിപ്പിക്കുന്ന ലോക ഫിസിയോതെറാപ്പി ദിനമാണ് സെപ്തംബര്‍ എട്ട്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിലാണ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫിസിയോതെറാപ്പിസ്റ്റുകളും ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന വിപുലമായ പരിപാടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നിയമസഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി അധ്യക്ഷനായിരിക്കുമെന്ന്് ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ശ്രീജിത്ത് എം നമ്പൂതിരി അറിയിച്ചു.

ഭൗതിക സ്രോതസുകളിലൂടെയും ചില പ്രത്യേകതരം ചികില്‍സാ വ്യായാമങ്ങളിലൂടെയും ചികില്‍സ നല്‍കുന്ന ഫിസിയോതെറാപ്പി, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ഒരു സ്വതന്ത്ര ചികിത്സാ ശാഖയാണ്. 1977 ല്‍ ഇന്ത്യയില്‍ ആദ്യമായി ഫിസിയോ തെറാപ്പി ബിരുദ കോഴ്‌സുകള്‍ തുടങ്ങിയത്. പിന്നീടുള്ള വളര്‍ച്ച അതിവേഗമായിരുന്നു.

വേള്‍ഡ് കോണ്‍ഫെഡറേഷന്‍ ഓഫ് ഫിസിയോ തെറാപ്പിയുടെ നേതൃത്വത്തില്‍ 1996ല്‍ തുടങ്ങിയതാണ് ഈ ദിനാചരണം. എല്ലുതേയ്മാനം, സന്ധിവാതം, കഴുത്ത്, ഉപ്പൂറ്റി, നടുവ് എന്നിവിടങ്ങളിലെ വേദനകുറയ്ക്കാനും ആശ്വാസം നല്‍കാനും ഫിസിയോ തെറാപ്പിയിലൂടെ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here