121 രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും മണം വിതയ്ക്കുകയും ചെയ്യുന്ന കോവിഡ് 19 (കൊറോണ) വയറസ് ബാധയെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലായി 1,22,289 പേര്‍ക്ക് രോഗം സ്ഥിരകരിക്കുകയും 4389 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നടപടി. ഇന്ത്യയില്‍ കൊറോണ ബാധിതര്‍ 67 പേരാണ്.

1897ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിന്റെ രണ്ടാം വകുപ്പനുസരിച്ച് കര്‍ശന നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. നിവലില്‍ അനുവദിച്ചിട്ടുള്ള എല്ലാ വിസകളും വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 15 വരെ കേന്ദ്രസര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ചൈനയ്ക്കു പുറത്ത് ഇറ്റലിയിലും ഇറാനിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. കുവൈത്തില്‍ 29 വരെ പൊതു അവധി, വിമാന സര്‍വീസുകള്‍ റദ്ദാക്കി. യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രകള്‍ക്കും യു.എസ്. 30 ദിവസത്തേക്ക് നിര്‍ത്തിവച്ചു.

കോളറ, എബോള, പ്ലേഗ്, സിക എന്നിവയക്കു പിന്നാലെയാണ് കൊറോളയും മഹാമേരികളുടെ പട്ടികയില്‍ ഇടം പിടിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here