2019 ഡിസംബര്‍ 31- ചൈനയിലെ വുഹാനില്‍ അജ്ഞാതമായ ന്യുമോണിയ ജനങ്ങളില്‍ ബാധിച്ചിട്ടുണ്ടെന്ന് പുറംലോകമറിഞ്ഞു തുടങ്ങി. തുടര്‍ ദിവസങ്ങളില്‍ തായ്ലണ്ടടക്കമുള്ള രാജ്യങ്ങളിലേക്കു ഇത് പടര്‍ന്നിട്ടുണ്ടെന്നും അജ്ഞാതമായ വയറസാണെന്നും സ്ഥിതീകരണമുണ്ടായി. തുടര്‍ ദിവസങ്ങളില്‍തന്നെ ആ വയസിനെ ലോകം തിരിച്ചറിഞ്ഞു. ‘കോവിഡ് 19’ അങ്ങനെ 2020 എന്ന പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ ലോകത്തെ വിഴുങ്ങിത്തുടങ്ങി. ഇന്ന് കോവിഡ് 19-ന് ഒരു വയസ് പിന്നിട്ടിരിക്കുന്നു.
ഫലപ്രദമായ വാക്സിനുകള്ക്കുവേണ്ടിയുള്ള തത്രപ്പാടിലാണ് ലോകം. പക്ഷേ, ജനിതകമാറ്റം സംഭവിച്ച വയറസ് ഇക്കൊല്ലം അവസാനിക്കുംമുമ്പ് തന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു കഴിഞ്ഞു. പുതുവര്‍ഷം കോവിഡിനെ പിടിച്ചുകെട്ടുമെന്ന് പ്രത്യാശിക്കുമ്പോഴും അതീവജാഗ്രത പുലര്‍ത്തമെന്ന് ലോകാരോഗ്യസംഘടന ഓര്‍മ്മപ്പെടുത്തുന്നു.
2021 -ല്‍ 2020 ന്റെ പാഠങ്ങള്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുതുവര്‍ഷത്തില്‍ ആരോഗ്യരംഗത്തെ തയ്യാറെടുപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ആഗോളതലത്തില്‍ വാക്സിനുകളുടെ തുല്യമായ വിതരണം ഉറപ്പാക്കുന്നതിനു എല്ലാ രാജ്യങ്ങളും കൈകോര്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വൈറസില്‍ നിന്ന് രക്ഷനേടാന്‍ ഐക്യദാര്‍ഢ്യത്തോടെ, ഒരുമിച്ച് പ്രവര്‍ത്തിക്കമെന്നും അദ്ദേഹം രാജ്യങ്ങളോടും സമൂഹങ്ങളോടും അഭ്യര്‍ത്ഥിച്ചു. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഒരു വര്‍ഷം തികയുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹം ലോകത്തിന് സന്ദേശം നല്‍കിയത്.