നിപ്പയ്ക്കു പിന്നാലെ വെസ്റ്റ്‌നൈല്‍

0

നിപ്പയ്ക്കു പിന്നാലെ വെസ്റ്റ്‌നൈല്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 24 കാരിക്കാണ് വെസ്റ്റ്‌നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.

പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമാനലക്ഷണങ്ങളോടെ ഒരാള്‍കൂടി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഈ വൈറസിന്റെയും പ്രധാന ഉറവിടം പക്ഷികളാണ്. പക്ഷികളില്‍ നിന്ന് കൊതുകിലേക്കും കൊതുകു വഴി മനുഷ്യരിലേക്കുമാണ് വെസ്റ്റ്‌നൈല്‍ പകരുന്നത്.

മസ്തിഷ്‌ക ജ്വരത്തിനു കാരമാകുന്ന വൈറസാണ് വെസ്റ്റ്‌നെയ്ല്‍. ജപ്പാന്‍ജ്വരത്തിനു കാരണമാകുന്ന വൈറസുമായി വളരെയേറെ സമാനതകള്‍ ഈ വൈറസിനുണ്ട്. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകളില്‍ നിന്നാണ് മനുഷ്യരിലേക്ക് വൈറസ് കടക്കുന്നത്. സാധാരണ പനിയായി ആരംഭിക്കുന്ന രോഗം ക്രമേണ നെഞ്ചിലും വയറ്റിലും കാണുന്ന ചുവന്നു തടിച്ച് പാടുകള്‍ക്കും ഗ്രന്ഥിവീക്കത്തിലും വഴിയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here