ഫൈസറും ബയേണ്‍ടെക്കും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്‌സിന് യു.കെ അനുമതി നല്‍കിയതിന് പിന്നാലെ വാക്‌സിന്‍ വിതരണത്തിന് തുടക്കം കുറിക്കാനൊരുങ്ങി ബ്രിട്ടനിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നാളെ വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. വടക്കന്‍ അയര്‍ലന്‍ഡില്‍ ഈയാഴ്ച ആദ്യംതന്നെ വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കൃത്യമായ തീയതി അവര്‍ പുറത്തുവിട്ടിട്ടില്ല.

കോവിഡ് 19 വാക്‌സിന് അനുമതി നല്‍കിയ ആദ്യ പാശ്ചാത്യ രാജ്യമാണ് യു.കെ. ഫൈസര്‍/ബയേണ്‍ടെക് വാക്‌സിന്‍ വളരെ താഴ്ന്ന താപനിലയില്‍ സൂക്ഷിക്കണമെന്നതും മൂന്നാഴ്ചത്തെ ഇടവേളയില്‍ കുത്തിവെക്കണമെന്നതും അടക്കമുള്ള നിബന്ധനകള്‍ വാക്‌സിന്‍ വിതരണം സങ്കീര്‍ണമാക്കുന്നുണ്ട്. എന്നാല്‍ ഒരു രാജ്യത്ത് വാക്‌സിന്‍ വിതരണം ആദ്യമായി തുടക്കം കുറിക്കുന്ന സാഹചര്യം ലോകം മുഴുവന്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇംഗ്ലണ്ടിലെ 50 ഹോസ്പിറ്റല്‍ ഹബ്ബുകളില്‍ വാക്‌സിന്‍ എത്തിച്ചു കഴിഞ്ഞുവെന്ന് അധികൃതര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here