ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ടു ഡോസ് കോവിഡ് വാക്‌സിനും സ്വീകരിച്ച ആറു പേരില്‍ വയറസിന്റെ പുതിയ വകഭേദമായ എവൈ.4 സ്ഥിരീകരിച്ചു. ഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ സെന്റര്‍ ഫോന്‍ ഡിസീസ് കണ്‍ട്രോളില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. എവൈ 4 എന്ന പുതിയ വകഭേദം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതുമൂലം ഉണ്ടാകുന്ന രോഗത്തിന്റെ തീവ്രത സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇന്‍ഡോറിലെ മഹാത്മാഗാന്ധി മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി മേധാവി ഡോ. അനിത മുത്ത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here