തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു പേര്‍ക്കു കുടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 19 ആയി.
ബ്രിട്ടനില്‍ നിന്നുവന്ന തിരുവനന്തപുരം സ്വദേശിയാണ് വയറസ് ബാധ സ്ഥിരീകരിച്ച ഒരാള്‍. വര്‍ക്കല പാപനാശത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇറ്റലിയന്‍ പൗരനാണ് രണ്ടാമത്തെയാള്‍. വ്യാഴാഴ്ച ആദ്യ പരിശോധനയില്‍ പോസിറ്റീവായ വെള്ളറട സ്വദേശിയുടെ രോഗവും ഇന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്യുന്നത് തുടരുകയാണ്. ഇതുവരെ 81 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 64 പേര് ഇന്ത്യന്‍ പൗരന്മാരും 16 പേര് ഇറ്റലിയില്‍ നിന്നുവന്നവരുമാണ്. രാജ്യത്താകമാനം 42,000 പേര് വിവിധ തലങ്ങളില്‍ നിരീക്ഷണത്തിലാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.